വാഴയുടെ ഇല കരിച്ചില്‍ രോഗം രൂക്ഷമായി കാണുന്നു. നിയന്ത്രണത്തിന് രോഗം
വന്ന പുറം ഇലകള്‍ മുറിച്ച് മാറ്റി നശിപ്പിക്കണം. ഇവ വാഴയുടെ ചുവട്ടില്‍
ഇടാന്‍ പാടുള്ളതല്ല. തുടര്‍ന്ന് 1 ശതമാനം വീര്യമുള്ള ബോര്‍ഡോ മിശ്രിതം പശ
ചേര്‍ത്ത് ഇലകളില്‍ ഇരുവശങ്ങളിലായി തളിക്കണം. ഇതിനു പകരം മാങ്കോസെബ് (
ഇന്‍ഡോഫില്‍ എം 45, ഡൈത്തേന്‍ എം 45 എന്നീ പേരുകളില്‍ ലഭ്യമാണ്) 2 ഗ്രാം/
ലിറ്റര്‍ എന്ന തോതില്‍ ഉപയോഗിക്കാവുന്നതാണ്.
രോഗതീവ്രത
കൂടുതലാണെങ്കില്‍ കോണ്ടാഫ്/ ടില്‍റ്റ് കുമിള്‍നാശിനി 1 മി.ലി. ഒരു
ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലക്കി 5-10 ലിറ്റര്‍ ചുവട്ടില്‍
ഒഴിക്കുകയും പശ (സാന്‍ഡോവിറ്റ് 1 മി.ലി. 1 ലിറ്റര്‍ ലായനിക്ക് എന്ന
തോതില്‍) ചേര്‍ത്ത് ഇലകളില്‍ തളിക്കുകയും വേണം.