ആകാശപ്പറവകളുടെ പച്ചക്കറി സമൃദ്ധി


തിരുവമ്പാടി കൃഷിഭവന് മുഖേന കഴിഞ്ഞ പച്ചക്കറി സീസണില്‍ നടപ്പിലാക്കിയ പദ്ധതികളില്‍ ഞങ്ങള്‍ക്ക് ഏറ്റവും സന്തോഷം പകര്‍ന്ന ഒന്നായിരുന്നു പുല്ലൂരാംപാറ "ആകാശപ്പറവകള്‍" നടത്തിയ പച്ചക്കറികൃഷി.മാനസിക രോഗങ്ങള്‍ ഗുരുതരമായ ശാരീരിക രോഗങ്ങള്‍ എന്നിവയാല്‍ തെരുവില്‍ ഉപേക്ഷിക്കപ്പെടുന്ന വനിതകളെ കണ്ടെടുത്ത്അവരെ സംരക്ഷിക്കുന്ന ദൈവതുല്യമായ പ്രവൃത്തി ചെയ്യുന്ന ഒരു സ്ഥാപനമാണ് ആകാശപ്പറവകള്‍. ദൈവസഹായം ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന ഈ സ്ഥാപനത്തിന്റെ പ്രധാന ചുമതല തങ്കച്ചന് എന്ന് വിളിക്കപ്പെടുന്ന ഡാനിയേലും അദ്ദേഹത്തിന്റെ ഭാര്യയുമാണ്. ഇവര്‍ ചെയ്യുന്ന സേവനം ഏവരേയും കണ്ണുനനയിക്കുന്നതുംവികാരനിര്ഭരിതരാക്കുന്നതുമാണ്.
സ്ഥാപനത്തില്‍ കുറച്ച് ഭേദപ്പെട്ട നിലയിലുള്ള അന്തേവാസികളുടേയും ട്രസ്റ്റിന്റെ ഭാഗമായി സഹായിക്കുന്നവരുടേയും ഒരു കൂട്ടായ്മ ഉണ്ടാക്കുകയും ഒരേക്കര്‍ സ്ഥലത്ത് പച്ചക്കറികൃഷി പൂര്‍ണ്ണമായും ജൈവരീതിയില്‍ നടത്തുകയുണ്ടായി. ATMA, സ്റ്റേറ്റ് ഹോള്ട്ടികള്ച്ചര മിഷന് പദ്ധതി എന്നിവ ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. നിലമൊരുക്കല്‍ മുതല്‍ എല്ലാ ഘട്ടത്തിലും കൃഷി ഓഫീസര്‍ പി. പ്രകാശും സഹപ്രവര്‍ത്തകരും തോട്ടം സന്ദര്‍ശിച്ച് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്കി. അതിശയകരമായ വിളവാണുണ്ടായത്. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള വലിയ ദൈവാനുഗ്രഹം പച്ചക്കറി വിളവെടുപ്പിലും കാണാനായി.
No comments:
Post a Comment