Sunday, September 20, 2015

വാഴയുടെ ഇല കരിച്ചില്‍ രോഗം

          





       വാഴയുടെ ഇല കരിച്ചില്‍ രോഗം രൂക്ഷമായി കാണുന്നു. നിയന്ത്രണത്തിന് രോഗം വന്ന പുറം ഇലകള്‍ മുറിച്ച് മാറ്റി നശിപ്പിക്കണം. ഇവ വാഴയുടെ ചുവട്ടില്‍ ഇടാന്‍ പാടുള്ളതല്ല. തുടര്‍ന്ന് 1 ശതമാനം വീര്യമുള്ള ബോര്‍ഡോ മിശ്രിതം പശ ചേര്‍ത്ത് ഇലകളില്‍ ഇരുവശങ്ങളിലായി തളിക്കണം. ഇതിനു പകരം മാങ്കോസെബ് ( ഇന്‍ഡോഫില്‍ എം 45, ഡൈത്തേന്‍ എം 45 എന്നീ പേരുകളില്‍ ലഭ്യമാണ്) 2 ഗ്രാം/ ലിറ്റര്‍ എന്ന തോതില്‍ ഉപയോഗിക്കാവുന്നതാണ്.

           രോഗതീവ്രത കൂടുതലാണെങ്കില്‍ കോണ്‍ടാഫ്/ ടില്‍റ്റ് കുമിള്‍നാശിനി 1 മി.ലി. ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലക്കി 5-10 ലിറ്റര്‍ ചുവട്ടില്‍ ഒഴിക്കുകയും പശ (സാന്‍ഡോവിറ്റ് 1 മി.ലി. 1 ലിറ്റര്‍ ലായനിക്ക് എന്ന തോതില്‍) ചേര്‍ത്ത് ഇലകളില്‍ തളിക്കുകയും വേണം.

2 comments:

  1. Very informative (y) thank you team 'Krishi Bhavan Thiruvambady'

    ReplyDelete
  2. കമുക് കൃഷി.. കമുകിൻ ഇലയിൽ മഞ്ഞക്കളർ രോഗമാണോ

    ReplyDelete