ഇത്തവണത്തെ സംസ്ഥാന കര്‍ഷക അവാര്‍ഡില്‍ മികച്ച സമ്മിശ്ര കര്‍ഷകനുള്ള "കര്‍ഷകോത്തമ അവാര്‍ഡ് "തിരുമ്പാടി ആനക്കാംപൊയില്‍ മണ്ണുകുശുമ്പില്‍ ശ്രീ. എം.എം ഡൊമിനിക്കിനാണ്. 2009-10 വര്‍ഷത്തിലെ മികച്ച കേര കര്‍ഷകനുള്ള കേര കേസരി അവാര്‍ഡും ലഭിച്ച ഇദ്ദേഹത്തിന് ഏറ്റവും മികച്ച കര്‍ഷകനുള്ള കര്‍ഷകോത്തമ അവാര്‍ഡ് തന്‍റെ കിരീടത്തിന് ലഭിച്ച ഒരു പൊന്‍തൂവലാണ്.
നാളീകേരാധിഷ്ടിത കൃഷിയില്‍ ഏറ്റവും വിളവ് ലഭിക്കുന്ന തെങ്ങുകള്‍ക്കൊപ്പം ഇടവിളയായി ജാതി, കൊക്കോ, വാഴ, പുല്‍ക്കൃഷി എന്നിവയും പച്ചക്കറി, കമുക്, വിവിധ കിഴങ്ങ് വര്‍ഗ്ഗ വിളകള്‍, പുതുതായി നട്ട ഇരുന്നൂറിലധികം കാപ്പി, കുരുമുളക്, ആയിരത്തിലധികം തേക്ക്,മഹാഗണി, പ്ലാവ് എന്നി വൃക്ഷ വിളകളും കന്നുകാലി, ആട്, നൂറിലധികം മുട്ടക്കോഴികള്‍, മുപ്പത് താറാവുകള്‍, അലങ്കാര പക്ഷികള്‍, പ്രാവുകള്‍, നായ്ക്കുട്ടികള്‍, മീന്‍ വളര്‍ത്തല്‍, മേല്‍ത്തരം തെങ്ങിന്ഡ തൈകളുടെ നഴ്സറി, മികച്ച മണ്ണ്-ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം ഈ കൃഷിയിടത്തെ വേറിട്ട് നിര്‍ത്തുന്നു. പരമാവധി ജൈവരീതിയിലാണ് കൃഷി സമ്പ്രദായം. തെങ്ങിന്‍ ചുവട്ടിലുള്ള തൊണ്ടടുക്കല്‍ കൃഷിയിടത്തില്‍ പാലിക്കുന്ന പുനചംക്രമണ രീതികള്‍, പയര്‍കൃഷി, ബയോഗ്യാസ്, മണ്ണിര കമ്പോസ്റ്റ്, കടകളില്‍ നിന്ന് ലഭിക്കുന്ന ചായചണ്ടി, ജീവാമൃതം പോലുള്ള വളര്‍ച്ചാക്കൂട്ടുകള്‍ വിവിധ ജൈവ കീടനാശിനികള്‍ എന്നിവയെല്ലാം ഇതിന് സഹായിക്കുന്നു.
കൃഷിവകു പ്പിന്‍റെയും തിരുവമ്പാടി കൃഷിഭവന്‍റെയും വിവിധ പരിശീലനപരിപാടികളില്‍ ഈ കൃഷിയിടം ഫാം സ്ക്കൂള്‍ എന്ന നിലയില്‍ ധാരാളം കര്‍ഷകര്‍ക്ക് സന്ദര്‍ശിക്കാനും അറിവ് പങ്കുവെക്കാനും സഹായിക്കുന്നു. തിരുവമ്പാടി കൃഷിഭവന്‍റെ ഒരു മാതൃകാ പ്രദര്‍ശനത്തോട്ടം കൂടിയാണ് ഈ കൃഷിയിടം. കൃഷി ഓഫീസര്‍ പി. പ്രകാശിന്‍റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും കൃഷിയിടത്തിലെ സന്ദര്‍ശനങ്ങളും കൃഷിയെ ശാസ്ത്രീയമായി പരിപാലിക്കുന്നതില്‍ ഏറെ സഹായകരമാകുന്നതായും കൃഷിഭവന്‍ ഉദ്ദ്യോഗസ്ഥരായ എന്‍. കെ ഹരികുമാര്‍, സി. ബിജു, വൈശാഖ് ടി.കെ, സുമേഷ് എന്‍. കെ എന്നിവരുടെ അകമഴിഞ്ഞ പിന്തുണയും തന്‍റെ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഈ കര്‍ഷകന്‍ സാക്ഷ്യപ്പെടുത്തുന്നു.
![]() |
ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഏലിയാമ്മ ജോര്‍ജ്ജ്, പഞ്ചായത്തംഗങ്ങള്‍,കൃഷിവകുപ്പ് ഉദ്ദ്യോഗസ്ഥര്‍, കാര്‍ഷിക വികസന സമിതി അംഗങ്ങള്‍ എന്നിവരോടൊപ്പം |
![]() |
കൃഷി ഓഫീസര്‍ പി. പ്രകാശിനോടൊപ്പം |
![]() |
മാതാവ് ഏലിയാമ്മയും കൂടെ കൃഷിഭവന്‍ ഉദ്ദ്യോഗസ്ഥരും |
കൃഷിവകുപ്പിന്‍റെ മികച്ച കര്‍ഷകനുള്ള ജില്ല, ബ്ലോക്ക്, പഞ്ചായത്ത് തല അവാര്‍ഡുകളും വിവിധ സംഘടനകളുടെ ആദരവുകളും നാട്ടുകാര്‍ക്കിടയില്‍ പാപ്പച്ചന്‍ എന്നറിയപ്പെടുന്ന ശ്രീ. ഡൊമിനിക്കിന് ലഭിച്ചിട്ടുണ്ട്. തന്‍റെ കൃഷിയില്‍ ഭാര്യ എല്‍സി ഡൊമിനിക്, മാതാവ് ഏലിയാമ്മ, മക്കളായ ജൂബിന്‍, ജിഫിന്‍ മരുമക്കളായ ലിഞ്ചോ, അപര്‍ണ്ണ എന്നിവരുടെ അകമഴിഞ്ഞ പിന്തുണ ലഭിക്കുന്നതായി അദ്ദേഹം പറഞ്ഞു. കൊച്ചുമക്കളായ മെറിന്‍, ഡോണ്‍ എന്നിവരും അടക്ക, ജാതിക്ക, കൊക്കോ എന്നിവ പെറുക്കാനും മറ്റുമായി കൃഷിയില്‍ തങ്ങളുടെ കൊച്ചു പങ്ക് വഹിക്കുന്നു.
Address
Dominic M M
Mannukussumbil (H)
Anakkampoyil PO
Thiruvambady
Kozhikode-673603
Mob: 9497876574
Address
Dominic M M
Mannukussumbil (H)
Anakkampoyil PO
Thiruvambady
Kozhikode-673603
Mob: 9497876574
No comments:
Post a Comment